Breaking...

9/recent/ticker-posts

Header Ads Widget

ബഷീര്‍ അനുസ്മരണവും സ്‌കൂള്‍ റേഡിയോ ടൈറ്റില്‍ സോങ് ഉദ്ഘാടനവും



കടുത്തുരുത്തി ജി.വി.എച്ച്.എസ് എസില്‍ ബഷീര്‍ അനുസ്മരണവും സ്‌കൂള്‍ റേഡിയോ ടൈറ്റില്‍ സോങ് ഉദ്ഘാടനവും നടന്നു. വാര്‍ഡ് മെമ്പര്‍ ടോമി നിരപ്പേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  ബോസ് ഭാവന ടൈറ്റില്‍ സോങ്ങിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. 

ഡോ. ആഷ മിതു ഇഷാനിയാണ് ടൈറ്റില്‍ സോങ്ങിന്റെ രചന നിര്‍വഹിച്ചത്. പ്രജിത് പ്രസന്ന എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദൃശ്യ വിസ്മയം ഒരുക്കി. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ജിന്‍സി എലിസബത്ത് ,ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ ജോബി വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കൂടാതെ കുട്ടികളുടെ വിവിധ പരിപാടികളും സംഘടിപ്പിച്ചു. കുട്ടികളുടെ സര്‍ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്ന വ്യത്യസ്തങ്ങളായ  പരിപാടികള്‍ സ്‌കൂള്‍ റേഡിയോയിലൂടെ ആസൂത്രണം ചെയ്യുന്നതായി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഡോ.ഷംല യു അറിയിച്ചു.അധ്യാപികമാരായ ലിന്‍സി ചാക്കോ, ജയ്‌നമ്മ തോമസ്, ഡോ.രാജശ്രീ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments