ഏറ്റുമാനൂര്‍ ഗവണ്മെന്റ് ബോയ്‌സ് ഹൈസ്‌കൂളിന്റെ ചുറ്റുമതില്‍ തകര്‍ന്ന് റോഡിലേക്കു മറിഞ്ഞു വീഴാവുന്ന അവസ്ഥയിലായി. ചുറ്റുമതിലിനോട് ചേര്‍ന്ന് വളര്‍ന്ന പാഴ്മരവും അപകട ഭീഷണി ഉയര്‍ത്തുകയാണ്. ആറടിയോളം ഉയരമുള്ള ചുറ്റു മതിലിന്റെ പല ഭാഗങ്ങളും വിണ്ടുകീറിയ നിലയിലാണ്.
വിണ്ടുകീറിയ ഭാഗങ്ങള്‍ മറച്ച് സിനിമാ പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ടെങ്കിലും മതില്‍ മറിഞ്ഞു റോഡിലേക്കു വീഴുമെന്ന ആശങ്കയാണുളളത്. പാഴ് മരത്തിന്റെ ശിഖരങ്ങള്‍ പ്രധാന റോഡിലേക്ക് വീണ് ഗതാഗത തടസ്സം പല തവണ ഉണ്ടാവുകയും ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി പലവട്ടം ഇത് വെട്ടി നീക്കിയിട്ടുള്ളതുമാണ്. നഗര ഹൃദയത്തില്‍ ഓട്ടോറിക്ഷ സ്റ്റാന്‍ഡിനോട് ചേര്‍ന്ന ഭാഗത്താണ് ഏതുനിമിഷവും പ്രധാന റോഡിലേക്ക് മതില്‍ ഇടിഞ്ഞു വീഴാവുന്ന പാഴ്മരവും മതിലുമുള്ളത്. മരംവെട്ടി നീക്കുന്നത് സംബന്ധിച്ച് യാതൊരു നടപടിയും ബന്ധപ്പെട്ട അധികൃതര്‍ ഇനിയും സ്വീകരിച്ചിട്ടില്ല. വലിയ ദുരന്തങ്ങള്‍ ഉണ്ടായെങ്കില്‍ മാത്രമേ അധികൃത ശ്രദ്ധ ഉണ്ടാവുകയുള്ളൂ എന്നാണ് ഇപ്പോള്‍ നാട്ടുകാര്‍ ആക്ഷേപം ഉന്നയിക്കുന്നത്.
0 Comments