ഏറ്റുമാനൂരില്‍ പാതയോരത്തെ അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചു നീക്കണമെന്ന് ആവശ്യം. ഏറ്റുമാനൂര്‍ പാലാ റോഡില്‍ പാറകണ്ടത്തിന് സമീപം കോണിക്കപ്പടിയിലാണ് പാതയോരത്തോട് ചേര്‍ന്നു നില്‍ക്കുന്ന കെട്ടിടം അപകട ഭീഷണിയാകുന്നത്. കെട്ടിടത്തിന്റെ പകുതിയിലേറെ ഇടിഞ്ഞിട്ടുണ്ട്. ശേഷിക്കുന്ന ഭാഗങ്ങള്‍ തകര്‍ന്നു വീഴാവുന്ന നിലയിലുമാണ്. ഏതുസമയത്തും നിലം പൊത്താവുന്ന നിലയിലാണ്. പാതയോരത്തോടും ബസ്റ്റോപ്പിനോടും ചേര്‍ന്ന ഭാഗത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.





0 Comments