പാലാ കാര്‍മല്‍ മെഡിക്കല്‍ സെന്ററില്‍ കര്‍മ്മല മാതാവിന്റെ തിരുനാളും ഹോസ്പിറ്റല്‍ ഡേ ആഘോഷവും നടന്നു. പാലാ രൂപതാ വികാരി ജനറാള്‍ ഡോക്ടര്‍ ഫാദര്‍ ജോസഫ് കണിയോടില്‍, കിഴതടിയൂര്‍ പള്ളി വികാരി ഫാദര്‍ തോമസ് പനന്താനത്ത് എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
സമ്മേളനത്തില്‍ ഫാദര്‍ ജോസഫ് കണിയോടി, ഫാദര്‍ അലക്‌സാണ്ടര്‍ ഓലിക്കല്‍, വാര്‍ഡ് കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ബെറ്റി ജോസ്, അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ സില്‍വിന്‍ ,ലീഗല്‍ അഡൈ്വസര്‍ അഡ്വക്കേറ്റ് സെബി ചെറിയാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments