കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടത്തിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് മരണപ്പെട്ട ബിന്ദുവിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയ ബിന്ദു വിശ്രുതന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപയാണ് ധനസഹായം അനുവദിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.
ബിന്ദുവിന്റെ മകന്‍ നവനീതിന് ഉചിതമായ ജോലി നല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ശുപാര്‍ശ ചെയ്യുവാനും തീരുമാനിച്ചു. മരണമടഞ്ഞ ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ കേരള വിശ്വകര്‍മ്മ സഭ കോട്ടയം താലൂക്ക യൂണിയന്‍ പ്രസിഡന്റ് മുരളി തകടിയേലും, സെക്രട്ടറി VK അനൂപ് കുമാറും അഭിനന്ദിച്ചു.
0 Comments