കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് ബുധനാഴ്ച നടക്കും. CITU, AlTUC, INTUC, HMS തുടങ്ങിയ കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളുമാണ് പണിമുടക്കിന് ആഹ്വനം നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രി 12 മുതല്‍ ആരംഭിച്ച ബുധനാഴ്ച അര്‍ദ്ധരാത്രിയില്‍ 12 മണി വരെ 24 മണിക്കൂര്‍ സമയമാണ് പണിമുടക്ക് നടക്കുന്നത്.
BMS ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കുമ്പോള്‍ അഖിലേന്ത്യ പണിമുടക്ക് സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ഹര്‍ത്താലായി മാറും. സംയുക്ത ട്രേഡ് യൂണിയന്‍ സമിതി എല്ലാ മേഖലയിലെയും തൊഴിലാളികളോട് സമരത്തില്‍ പങ്കുചേരാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. തൊഴിലാളികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖല ജീവനക്കാര്‍, ബാങ്കിംഗ്, വാണിജ്യ വ്യവസായ മേഖല, റോഡ് ഗതാഗതം, എന്നീ മേഖലകളിലെ തൊഴിലാളികളും പണിമുടക്കും. സംസ്ഥാനത്തെ പ്രധാന തൊഴിലാളി സംഘടനകള്‍ എല്ലാം പൊതുപണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ജന ജീവിതത്തെ ബാധിച്ചേക്കും. സര്‍ക്കാര്‍ ജീവനക്കാരും, പൊതുമേഖലാ ജീവനക്കാരും, ബാങ്കിംഗ് ജീവനക്കാരും എല്ലാം സമരത്തിന്റെ ഭാഗമാകുന്നതിനാല്‍ വിവിധ സേവനങ്ങള്‍ തടസ്സപ്പെടാനും സാധ്യതയുണ്ട്. അതേസമയം അവശ്യ സര്‍വീസുകളായ പാല്‍ പത്ര വിതരണം എന്നിവയെ മാത്രമാണ് പണിമുടക്കില്‍ നിന്നും ഒഴിവാക്കുന്നതെന്നും സംയുക്ത ട്രേഡ് യൂണിയനകള്‍ അറിയിച്ചു. കുറഞ്ഞ വേതനം 20000 രൂപയാക്കുക, ലേബര്‍ കോഡ് ഉപേക്ഷിക്കുക, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക തുടങ്ങിയ 17 ആവശ്യങ്ങളാണ് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി ഉന്നയിക്കുന്നത്.
0 Comments