മേവട സുഭാഷ് ഗ്രന്ഥശാലയില്‍ നമുക്കും പാടാം സംഗീത സന്ധ്യയുടെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ.ജോര്‍ജ് നിര്‍വഹിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് R വേണുഗോപാല്‍ അദ്ധ്യക്ഷനായിരുന്നു. സമ്മേളനത്തില്‍ ഗ്രന്ഥശാല കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് അഡ്വ സണ്ണി ഡേവിഡ് നിര്‍വഹിച്ചു.
ഗ്രാമ പഞ്ചായത്തംഗം മഞ്ജു ദിലീപ്, ഉണര്‍വ് സീനിയര്‍ വെല്‍നെസ് ഫോറം പ്രസിഡന്റ് അഡ്വ CM രവീന്ദ്രന്‍, ലൈബ്രറി ഭാരവാഹികളായ തോമസ് പുറ്റനാനി, ബെന്നി മാത്യു, സാബു വി.ഡി, പ്രൊഫ റോസിലിന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. എല്ലാ മാസത്തിലേയും അവസാന ഞായറാഴ്ചകളില്‍ 4 മണി മുതല്‍ സംഗീത പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. റ്റി.ആര്‍ മുരളീധരന്‍ നായര്‍ , ബിനു വി.ടി, എല്‍സി ബെന്നി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
0 Comments