സര്‍ക്കാരിന്റെ ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി. ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി ഉത്തരവ്. പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷന്‍ പുറത്തിറക്കിയ സര്‍ക്കുലറും അനുബന്ധ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി.
കാര്‍ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന എച്ച് ഒഴിവാക്കുകയും, പകരം സിഗ്‌സാഗ് ഡ്രൈവിങും പാര്‍ക്കിങും ചേര്‍ത്തായിരുന്നു ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ ഗതാഗത വകുപ്പ് പരിഷ്‌ക്കരിച്ചത്. ഇരുചക്ര വാഹനങ്ങളുടെ ലൈസന്‍സ് പരീക്ഷക്ക് കാലില്‍ ഗിയറുള്ള വാഹനം നിര്‍ബന്ധമാക്കിയിരുന്നു. കാര്‍ ലൈസന്‍സിന് ഓട്ടോമാറ്റിക് വാഹനവും ഇലക്ട്രിക് കാറും പറ്റില്ല. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളും ഒഴിവാക്കണം. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന മോട്ടോര്‍ ഡ്രൈവിങ് സ്‌കൂളിന്റെ വാഹനത്തില്‍ ഡാഷ് ബോര്‍ഡ് ക്യാമറ സ്ഥാപിക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു.
0 Comments