വിശ്വഹിന്ദു പരിഷത്ത് കുറിച്ചിത്താനം സമിതിയുടെ ആഭിമുഖ്യത്തില്‍ രാമായണ മാസാചരണത്തിന് തുടക്കമായി. കുറിച്ചിത്താനം കാരിപ്പടവത്ത് കാവില്‍ കര്‍ക്കിടക മാസത്തിലെ ആദ്യദിനത്തില്‍ സമ്പൂര്‍ണ്ണ രാമായണ പാരായണം നടന്നു.
വി.കെ. വിശ്വനാഥന്‍ കൃഷ്ണാലയം, മുരളീധരന്‍ അശ്വതി ഭവന്‍, നാരായണന്‍ നായര്‍ സൗപര്‍ണിക , രാമചന്ദ്രന്‍ നായര്‍ ശരത് ഭവന്‍, വിജയകുമാരന്‍ നായര്‍ ആലക്കല്‍ താഴത്ത്, ആനന്ദവല്ലി ആനാച്ചിമ്യാലില്‍ എന്നിവരാണ് മുഖ്യ ആചാര്യന്മാര്‍. മഞ്ജു ഹരിദാസ് വെങ്ങിണിക്കാട്ട്, ജലജാ വിജയന്‍ കുമ്മണ്ണൂര്‍, മിനി സോമന്‍, ഉഷ ഗോപി, ആനന്ദക്കുട്ടിയമ്മ ചേറാടിയില്‍, രഞ്ജു അനില്‍ പുഞ്ചാത്ത്, ഹേമ പ്രണവം, വിലാസിനി മംഗലത്ത്, വിജയന്‍ മാരാര്‍ മുടിയില്‍ എന്നിവരും പങ്കെടുത്തു. കര്‍ക്കടക മാസത്തിലെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭവനങ്ങള്‍ കേന്ദ്രീകരിച്ച് രാമായണ പാരായണവും സത്സംഗവും നടക്കും.
0 Comments