Breaking...

9/recent/ticker-posts

Header Ads Widget

മന്ത്രിമാരടക്കം ജില്ലയിലെ പ്രധാനപ്പെട്ട പൊതുപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തി.



മെഡിക്കല്‍ കോളജാശുപത്രിയില്‍ കെട്ടിടം തകര്‍ന്നു വീണ വിവരമറിഞ്ഞ് മന്ത്രിമാരടക്കം ജില്ലയിലെ പ്രധാനപ്പെട്ട പൊതുപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തി. ആരോഗ്യമന്ത്രി വീണ ജോര്‍ജ്, മന്ത്രി VN വാസവര്‍, എംഎല്‍എമാരായ  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, ചാണ്ടി ഉമ്മന്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ ലിജിന്‍ ലാല്‍, തുടങ്ങി നിരവധി നേതാക്കള്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. 

മെഡിക്കല്‍ കോളേജിലെ പഴയ ബ്ലോക്ക് കെട്ടിടം പൂര്‍ണമായും അപകടാവസ്ഥയിലാണെന്നത് ആശങ്ക ഉയര്‍ത്തുന്നതായും രോഗികളും കൂട്ടിരിപ്പുകാരും പറഞ്ഞു. അപകടത്തിനിടയായ മെഡിക്കല്‍ കോളേജിലെ ഈ ബ്ലോക്ക് അടച്ചിട്ടിരുന്നതാണെന്നാണ് ആരോഗ്യ മന്ത്രി അടക്കമുള്ളവര്‍ പ്രതികരിച്ചത്. രോഗികളുടെ കൂട്ടിരിപ്പുകാര്‍ അനധികൃതമായി ഉപയോഗിച്ചതാണ് എന്നും വേസ്റ്റ് ഡംപ് ചെയ്യാന്‍ ഉപയോഗിക്കുന്ന സ്ഥലമാണ് നിലവില്‍ ഉതെന്നുമാണ് ബന്ധപ്പെട്ടവര്‍ പ്രതികരിച്ചത്. ഇടിഞ്ഞുവീണ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരി കുടുങ്ങിയിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തകരെ അറിയിച്ചെങ്കിലും കാര്യമായ ഗൗരവത്തോടെ വിഷയത്തെ കണ്ടില്ലെന്നുംആക്ഷേപമുണ്ട്. 6 വാര്‍ഡുകളിലെ രോഗികളെ പുതുതായി നിര്‍മിച്ച സര്‍ജിക്കല്‍ ബ്ലോക്കിലേക്ക് മാറ്റുമെന്നും അപകടം പറ്റിയ വാര്‍ഡ് പൂര്‍ണമായി അടയ്ക്കുമെന്നും മന്ത്രിമാരായ വീണ ജോര്‍ജും വി.എന്‍ വാസവനും പറഞ്ഞു.

Post a Comment

0 Comments