ഗതാഗതവകുപ്പു മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശം പാലിച്ച് കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ജീവനക്കാരെത്തിയെങ്കിലും സര്‍വ്വീസുകള്‍ മുടങ്ങി. സര്‍വ്വീസ് നടത്തിയ KSRTC ബസ്സുകള്‍ സമരക്കാര്‍ തടഞ്ഞു. ചിലയിടങ്ങളില്‍ ബസ്സുകള്‍ക്കു നേരെ കല്ലേറുമുണ്ടായി . BMS ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ദിനത്തില്‍ പാലാ ഡിപ്പോയില്‍ 109 കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഡ്യൂട്ടിക്കെത്തിയിരുന്നു.
എന്നാല്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയാത്ത മൂലം സര്‍വ്വീസുകള്‍ മുടങ്ങി. പാലാ ഡിപ്പോയിലെ ദീര്‍ഘദൂര സര്‍വ്വീസ് ബസ്സിന് നേരെ മൂവാറ്റുപുഴയില്‍ വച്ച് കല്ലേറുണ്ടായി. കെഎസ്ആര്‍ടിസി ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയാത്തതുമൂലമാണ് സര്‍വ്വീസ് നടത്താന്‍ കഴിയാത്തതെന്ന് KSRTC എപ്ലോയീസ് സംഘ് ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ജോര്‍ജ് സെബാസ്റ്റ്യന്‍ പറഞ്ഞു. പാലാ ഡിപ്പോയില്‍ നിന്നും കാഞ്ഞിരമറ്റത്തേക്കു പോയ ബസ് മേവടയില്‍ തടഞ്ഞ് തിരിച്ചയച്ചു. രാവിലെ മുതല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലും പൊതുനിരത്തുകളിലും പോലീസ് സംവിധാനങ്ങള്‍ സജീവമാണെങ്കിലും ഈരാറ്റുപേട്ടയിലും മേവടയിലും, മൂവാറ്റുപുഴയിലും കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ അതിക്രമം ഉണ്ടായി . സര്‍വ്വീസ് നടത്താന്‍ ജീവനക്കാര്‍ തയ്യാറായെങ്കിലും സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയാതെ സര്‍വ്വീസുകള്‍ മുടങ്ങിയപ്പോള്‍ അത്യാവശ്യ യാത്രകള്‍ക്കിറങ്ങിയ ജനങ്ങള്‍ക്ക് യാത്രാസൗകര്യവും ഭക്ഷണവും നിഷേധിക്കപ്പെടുകയായിരുന്നു.





0 Comments