ലഹരിവിരുദ്ധ സന്ദേശവുമായി പാലാ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ കുട്ടികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. എക്‌സൈസ്
ഡിപ്പാര്‍ട്ട്‌മെന്റിന്റെ സ്ഹകരണത്തോടെ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് ഫ്‌ലാഷ് മോബ് അവതരിപ്പിച്ചത്.
പാലാ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് ജെ ചീരാംകുഴി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിജയരശ്മി വി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി. ലിസ്യു ജോസ്, പിടിഎ വൈസ് പ്രസിഡന്റ് പാട്രിക് ജോസഫ്, അദ്ധ്യാപകരായ മിനിമോള്‍ മാത്യു, അഞ്ജു എസ് നായര്‍, അര്‍ച്ചന ജോസ്, ലിന്റ അനിറ്റ, ജാസ്മിന്‍ ജോര്‍ജ്, നൈസി മോള്‍ ചെറിയാന്‍, ജോസഫ് വിശാഖ് എന്നിവര്‍നേതൃത്വംനല്‍കി.





0 Comments