കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരണവും, ഉച്ച ഭക്ഷണ വിതരണവും നടത്തി. ചാണ്ടി ഉമ്മന്‍ MLA വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് യൂത്ത് കോണ്‍ഗ്രസ്സ് കോട്ടയം നിയോജകമണ്ഡലം കമ്മറ്റി ജില്ലാ ആശുപത്രിയില്‍ ഉച്ച ഭക്ഷണ വിതരണവും അനുസ്മരണവും സംഘടിപ്പിച്ചത്.
നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ. വൈശാഖ് അദ്ധ്യക്ഷത വഹിച്ചു. kpcc ജനറല്‍ സെക്രട്ടറി പി.എ സലിം മുഖ്യ പ്രഭാഷണം നടത്തി. DCC വൈസ് പ്രസിഡന്റ് ചിന്തു കുര്യന്‍ ജോയി, ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കര്‍,സംസ്ഥാന സെക്രട്ടറി രാഹുല്‍ മറിയപ്പള്ളി, ജില്ലാ വൈസ് പ്രസിഡന്റ് അനൂബ് അബൂബക്കര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിനീഷ് ബെന്നി, ബിബിന്‍ വര്‍ഗ്ഗീസ്, യദു സി നായര്‍, KSU നേതാക്കളായ ജിത്തു ജോസ് എബ്രഹാം, യശ്വന്ത് സി നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments