ദേശീയ പണിമുടക്കിന്റെ ഭാഗമായി മേവടയില്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി. കാവുംപടിയില്‍ നിന്നുംആരംഭിച്ച പ്രകടനത്തെ തുടര്‍ന്ന് മേവട പോസ്റ്റോഫീസിന്റെ മുന്‍പില്‍ നടന്ന ധര്‍ണാ സമരം AITUC ജില്ലാ വൈസ് പ്രസിഡന്റ് ബാബു കെ.ജോര്‍ജ് ഉദ്ഘാടനം ചെയ്തു. CITU ഏരിയാ സെക്രട്ടറി റ്റി.ആര്‍. വേണുഗോപാല്‍ അദ്ധ്യക്ഷനായിരുന്നു. സമ്മേളനത്തില്‍ ടോമി മൂലയില്‍, ലീലാമ്മ ബിജു, പ്രൊഫ. ജോജി അലക്‌സ് , ഡെന്നി സെബാസ്റ്റ്യന്‍, അജേഷ്. K.B, സുരേഷ് കെ.പി , ബേബി ജോര്‍ജ് , R. വേണുഗോപാല്‍, കെ.സി. മോഹന്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിനും ധര്‍ണക്കും റ്റി.എസ് ശ്രീജിത്, അനീഷ് തോമസ്, വിഷ്ണു വിനോദ്, അനന്തു സന്തോഷ്, വി.ആര്‍.രഘുനാഥ് ,സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.





0 Comments