Breaking...

9/recent/ticker-posts

Header Ads Widget

കര്‍ക്കിടക ഞാറ്റുവേല പ്രദര്‍ശനം സംഘടിപ്പിച്ചു



ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും മണ്ണൂത്തി കാര്‍ഷിക ഫലവൃക്ഷ പ്രചാരക സമിതിയുടെയും ആഭിമുഖ്യത്തില്‍ കര്‍ക്കിടക ഞാറ്റുവേല പ്രദര്‍ശനം സംഘടിപ്പിച്ചു. ഭക്ഷ്യ സ്വയം പര്യാപ്തത യജ്ഞത്തിന്റെ ഭാഗമായി കോഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലാണ് ജൂലൈ 17 മുതല്‍ 27 വരെ തീയതികളിലായി ഫലവൃക്ഷത്തൈകള്‍, അലങ്കാര ചെടികള്‍, പച്ചക്കറി വിത്തുകള്‍, പച്ചക്കറി തൈകള്‍, വിവിധയിനം ഫലവൃക്ഷതൈകള്‍,  കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വിപണവും നടക്കുന്നത്. 


ഞാറ്റുവേല പ്രദര്‍ശന ഉദ്ഘാടനം ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡോക്ടര്‍ സിന്ധുമോള്‍ ജേക്കബ് നിര്‍വഹിച്ചു. ഞാറ്റുവേല പ്രദര്‍ശന മേളയോട് അനുബന്ധിച്ച്  അടുക്കളത്തോട്ട നിര്‍മ്മാണം തേനീച്ച വളര്‍ത്തല്‍ കോഴി വളര്‍ത്തല്‍, എല്‍ഇഡി ബള്‍ബ് നിര്‍മ്മാണം എന്നില്‍ വിഷയങ്ങളില്‍ സൗജന്യ തൊഴില്‍ പരിശീലനവും നല്‍കുന്നതാണ്. വിവിധ ഇനങ്ങളിലുള്ള 400 വൃക്ഷത്തൈകള്‍ ആണ് ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കൊച്ചുറാണി സെബാസ്റ്റ്യന്‍, ആശാ മോള്‍  ജോബി, പി.എന്‍ രാമചന്ദ്രന്‍,ബൈജു ജോണ്‍, പി.സി. കുര്യന്‍, സ്മിത അലക്‌സ്, ജോണ്‍സണ്‍ പുളിക്കീല്‍, ജീന സിറിയക്,സിന്‍സി മാത്യു,ആന്‍സി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷി ശീലമാക്കുവാനും പ്രകൃതിയെ സംരക്ഷിക്കുവാനും കാര്‍ഷിക സംസ്‌കാരത്തിന്റെ മേന്മ പകരുവാനും പൊതു സമൂഹത്തെ പ്രാപ്തരാക്കുകയാണ് പ്രദര്‍ശന മേളകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മണ്ണുത്തി സൗത്ത് സോണ്‍ അഗ്രികള്‍ച്ചര്‍ ഫാം പ്രതിനിധി സതീഷ് കുമാര്‍ പറഞ്ഞു.  തെങ്ങിന്‍ തൈകള്‍, പ്ലാവിന്‍ തൈകള്‍, മാവിന്‍  തൈകള്‍, പേരക്ക, ചാമ്പക്ക, റമ്പൂട്ടാന്‍, മിറക്കിള്‍ ഫ്രൂട്ട്, ഡ്രാഗണ്‍ ഫ്രൂട്ട്, മാങ്കോസ്റ്റിന്‍, വെള്ള ഞാവല്‍, കുറ്റി കുരുമുളക്, ഞാവല്‍, സപ്പോര്‍ട്ട, സീതപ്പഴം, മുള്ളാത്ത തുടങ്ങി 300 പരം ഇനങ്ങളുടെ തൈകളാണ് പ്രദര്‍ശന സ്റ്റാളില്‍ ഉള്ളത്. മേളയുടെ ഭാഗമായി കാര്‍ഷിക തൊഴില്‍ പരിശീലന ക്ലാസുകളും നടത്തും. ജൈവവളങ്ങള്‍, ജൈവ കീടനാശിനി, ഗ്രോബാഗുകള്‍, ചകിരിച്ചോര്‍, പൂച്ചട്ടികള്‍ തുടങ്ങിയ ഒട്ടനവധി ഉല്‍പ്പന്നങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Post a Comment

0 Comments