Breaking...

9/recent/ticker-posts

Header Ads Widget

സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക സമ്മേളനം നടന്നു.



കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക സമ്മേളനം നടന്നു. ഫാദര്‍ മാത്യു ചന്ദ്രന്‍കുന്നേല്‍  അധ്യക്ഷനായിരുന്നു. തോമസ് അപ്പസ്തോലനാണ് വിശ്വാസത്തിന്റെ നിക്ഷേപം ഭാരതത്തില്‍ നടത്തിയതെന്നും വിശ്വാസോത്സവത്തിന്റെ വാര്‍ഷികം ആചരിക്കേണ്ടത് ദുക്റാന ദിനത്തില്‍ തന്നെയാവണമെന്നും ഫാ.ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു. 
കൈമാറി കിട്ടിയ വിശ്വാസദീപം കൂടുതല്‍ ശോഭയോടെ വരും തലമുറകളിലേക്ക് കൈമാറാന്‍ കഴിയണമെന്ന് സമ്മേളനത്തില്‍ മഖ്യപ്രഭാഷണം നടത്തിയ പ്രഫ കുര്യാസ് കുമ്പളക്കുഴി ഓര്‍മിപ്പിച്ചു. സമ്മേളനത്തില്‍  അധ്യാപകനും പ്രഭാഷകനുമായിരുന്ന ഫാ. ജി.റ്റി. വടക്കേലിന്റെ സ്മരണാര്‍ത്ഥം നടത്തിയ അഖില കേരള പ്രസംഗ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു. സണ്‍ഡ സ്‌കൂള്‍ ഡയറക്ടര്‍ ഫാ.ജോണ്‍ നടുത്തടം, സഹ വികാരി ഫാ.ഏബ്രഹാം പെരിയപ്പുറം, സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടോമി അഗസ്റ്റിന്‍ കരിക്കാട്ടില്‍, സിസ്റ്റര്‍ ലിസി വട്ടക്കുന്നേല്‍ തുടങ്ങിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments