ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് കോട്ടയം വെസ്റ്റ് ലോക്കല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സെമിനാര്‍ ഏറ്റുമാനൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസര്‍ ബിജു കെ.വി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ പഠനത്തിനപ്പുറം കലാകായിക വിനോദങ്ങളിലും സാംസ്‌കാരിക രംഗങ്ങളിലും പങ്കുചേരണമെന്ന് അദ്ദേഹം കുട്ടികളോട് അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ അനീഷ് കാമിച്ചേരി അധ്യക്ഷത വഹിച്ചു. മയക്കുമരുന്ന് ഉപയോഗം ഒരു വ്യക്തിയുടെ പ്രശ്‌നം മാത്രമല്ലെന്നും ഇത് സാമൂഹ്യ പ്രശ്‌നമായതിനാല്‍ സമൂഹത്തിനാകെ ബാധ്യതയുണ്ടെന്നും നിയമലംഘനം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ അനാശാസ്യ ജീവിതം തുടങ്ങി പലതിലേക്കും ലഹരിയുടെ ഉപയോഗം നയിക്കും എന്നും അതിനാല്‍ കുടുംബം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭരണകൂടം സമൂഹം എന്നിവയെല്ലാം ചേര്‍ന്ന് ഇതിനെതിരെ ശക്തമായി പോരാടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിനു ജോണ്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. ജില്ല ട്രെയിനിങ് കമ്മീഷണര്‍ റോയി പി ജോര്‍ജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെന്റ് അലോഷ്യസ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് റോഷിനി കെ ജേക്കബ്, സെന്റ്‌മേരിസ് ഹൈസ്‌കൂള്‍ എച്ച്.എം സിനി ജോസഫ്, ഡിസ്ട്രിക്ട് ട്രെയിനിങ് കമ്മീഷണര്‍ റവ: സിസ്റ്റര്‍ പ്രകാശ്, ജോബി മാത്യു, സ്‌കൗട്ട് മാസ്റ്റര്‍ റോജി സി.സി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ലഹരി ദുരുപയോഗവും യുവജനങ്ങളും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രിയ വി.വി നയിച്ചു.
0 Comments