മനുഷ്യരെ പല തട്ടുകളായി വേര്‍തിരിച്ചു കാണുന്ന വ്യവസ്ഥിതി സമൂഹത്തിലെ ഒരു വിഭാഗത്തെ പിന്നോക്കാവസ്ഥയിലേക്ക് നയിക്കുന്നുവെന്നും വര്‍ഗ്ഗ വിഭജിതമല്ലാത്ത ഒരു ലോകത്തില്‍ മാത്രമേ സമാധാനം പുലരുകയുള്ളൂവെന്നും കെ.കെ ശൈലജ ടീച്ചര്‍ അഭിപ്രായപ്പെട്ടു.
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'മാറുന്ന സമൂഹം - ഇടപെടലുകളും ചെറുത്തു നില്‍പ്പും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ശൈലജ ടീച്ചര്‍. അംബേദ്കറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ്. മതത്തിന്റെ പേരില്‍ ആധിപത്യം നേടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ മാറ്റിനിര്‍ത്തേണ്ട അനാചാരങ്ങള്‍ തിരിച്ചെത്തിക്കുന്നതിനായി സമൂഹത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നു . സാമൂഹ്യ വ്യവസ്ഥിതികളില്‍ പരിഷ്‌കരണത്തിനും സാമൂഹ്യ മാറ്റത്തിനുമായി പോരാടണമെന്നും ടീച്ചര്‍ ആഹ്വാനം ചെയ്തു. ചടങ്ങില്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ മലയാളി നെസ്‌റിന്‍ പി ഫസീമിന് പുരസ്‌കാരം നല്‍കി അനുമോദിച്ചു.. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയിസ് അസോസിയേഷന്‍ പ്രസിഡന്റ് കെ.റ്റി രാജേഷ് കുമാര്‍ അധ്യക്ഷനായിരുന്നു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എസ് സുരേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് എ.സി ഷിന്‍സി നന്ദിയും രേഖപ്പെടുത്തി.
0 Comments