മീനച്ചിലാറ്റിലെ ജലനിരപ്പ് അളക്കുന്നതിനായി പേരൂര്‍ പൂവത്തുമ്മൂട് പാലത്തോട് ചേര്‍ന്ന് ആറാട്ടുകടവില്‍ സ്ഥാപിച്ച ഓട്ടോമേറ്റഡ്
വാട്ടര്‍ ലെവല്‍ റെക്കോര്‍ഡറും ഇരുമ്പു സുരക്ഷാവലയവും വാഹനമിടിച്ചു തകര്‍ന്ന് അപകടാവസ്ഥയില്‍. യന്ത്രസാമഗ്രികള്‍ അടക്കം തകര്‍ന്നിട്ട് നാളേറെയായെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുയരുന്നു.
വാട്ടര്‍ ലെവല്‍ റെക്കോര്‍ഡറും ഇരുമ്പു സുരക്ഷാവലയവും വാഹനമിടിച്ചു തകര്‍ന്ന് അപകടാവസ്ഥയില്‍. യന്ത്രസാമഗ്രികള്‍ അടക്കം തകര്‍ന്നിട്ട് നാളേറെയായെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുയരുന്നു.
ഓട്ടോമാറ്റഡ് വാട്ടര്‍, ലെവല്‍ റിക്കോര്‍ഡറും ഇരുമ്പ് കേഡറുകളില്‍ നിര്‍മ്മിച്ച സുരക്ഷാ വലയവും തകര്‍ന്ന നിലയിലാണ്. റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന ഇരുമ്പുകമ്പികള്‍ വാഹനങ്ങളില്‍ തട്ടി അപകട സാധ്യത ഉണ്ടാകുമെന്ന ആശങ്കയിലാണ് ജനം. പൂവത്തുംമൂട് പാലത്തിന്റെ പല ഭാഗങ്ങളിലും കുഴികളും തടങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യങ്ങള്‍ ഇതുവഴിയുള്ള വാഹന യാത്രികര്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്.

0 Comments