കുട്ടികളും മാതാപിതാക്കളും തമ്മില്‍ സൗഹൃദാന്തരീക്ഷം വളര്‍ത്തണമെന്നും ഇന്‍സ്റ്റായും, Chat GPT യും, റീല്‍സും , അരങ്ങു വാഴുന്ന കാലത്ത് കുട്ടികളെ ചേര്‍ത്തു നിര്‍ത്തി മുന്നോട്ട് പോകേണ്ടത് അവരുടെ ഭാവിക്കും നാടിന്റെ നന്മയ്ക്കും അനിവാര്യമാണെന്നും ജോസ് കെ. മാണി എം.പി. പറഞ്ഞു.
പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അദ്ധ്യാപക രക്ഷാകര്‍ത്തൃ സമിതിയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.പി. ഫണ്ടില്‍ നിന്നും അനുവദിച്ച സ്മാര്‍ട്ട് ലാബ്, ലാപ്‌ടോപ്പുകള്‍, എന്നിവയുടെ ഉദ്ഘാടനവും ജോസ് K മാണി നിര്‍വഹിച്ചു. ദേശീയ കായിക താരങ്ങളെ അനുമോദിക്കല്‍, ലഹരിക്കെതിരെ എന്റെ കൈയ്യൊപ്പ് എന്നിവയും നടന്നു. സ്‌കൂള്‍ മാനേജര്‍ റവ. ഡോ. ജോസ് കാക്കല്ലില്‍ അദ്ധ്യക്ഷത വഹിച്ചു. പി. ടി. എ. പ്രസിഡന്റ് .വി.എം. തോമസ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ദേശീയ തലത്തില്‍ സെന്റ്. തോമസ് സ്‌കൂളിന്റെ യശസ്സുയര്‍ത്തിയ ബാഡ്മിന്റണ്‍ നാഷണല്‍ ലെവല്‍ 36-ാം റാങ്ക് ജേതാവ് ചെയ്‌സ് സിജോ, നെറ്റ് ബോള്‍ വെങ്കല മെഡല്‍ ജേതാവ് നിഷാല്‍ ഷിജോ , മറ്റ് കായിക താരങ്ങളായ ശ്രീഹരി ആര്‍ നായര്‍, അനല്‍ കെ സുനില്‍, ആല്‍ബി ബൈജു,പുനര്‍ മൂല്യനിര്‍ണ്ണയത്തിലൂടെ പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ എറിന്‍ ബിജു എന്നിവരെ അനുമോദിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റെജിമോന്‍ കെ. മാത്യു, ഹെഡ്മാസ്റ്റര്‍ റവ.ഫാ. റെജി തെങ്ങുംപള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. യുവതലമുറയില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സമൂഹ മനസ്സാക്ഷിയെ ഉണര്‍ത്തുന്നതിന്റെ ഭാഗമായി മാതാപിതാക്കളുടെ പങ്കാളിത്തത്തോടെ ലഹരിക്കെതിരെ എന്റെ കൈയ്യൊപ്പ് പരിപാടി സംഘടിപ്പിച്ചു.
0 Comments