ആരോഗ്യ വകുപ്പിന്റെ 2025 ലെ കായകല്‍പ് അവാര്‍ഡില്‍ പാലാ കെ.എം.മാണി സ്മാരക ഗവ:ജനറല്‍ ആശുപത്രി കോട്ടയം ജില്ലയില്‍ ഒന്നാം സ്ഥാനം നേടി. കമന്റേഷന്‍ അവാര്‍ഡില്‍ കേരളത്തിലെ നാലാം സ്ഥാനവും പാലാ ജനറല്‍ ആശുപത്രി കരസ്ഥമാക്കി. 2024 -ല്‍ കമന്റേഷന്‍ അവാര്‍ഡ് കരസ്ഥമാക്കിയ പാലാ ജനറല്‍ ഹോസ്പിറ്റല്‍ ഇപ്രാവശ്യം വളരെ ഉയര്‍ന്ന ഗ്രേഡോടെ കോട്ടയം ഡിസ്ട്രിക്റ്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക ജനറല്‍ ഹോസ്പിറ്റല്‍ ആയി മാറി. അഭിമാനകരമായ നേട്ടമാണ് പാലാ കെ.എം.മാണി സ്മാരക ഗവ: ജനറല്‍ ആശുപത്രി നേടിയിരിക്കുന്നതെന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ നഗരസഭാദ്ധ്യക്ഷന്‍ തോമസ് പീറ്ററും ആശുപത്രി സൂപ്രണ്ട് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ടി.പി.അഭിലാഷും പറഞ്ഞു.
0 Comments