Breaking...

9/recent/ticker-posts

Header Ads Widget

സ്വകാര്യ ബസില്‍ നിന്നും ഇറങ്ങുന്നതിനിടെ വിദ്യാര്‍ത്ഥിനി റോഡിലേയ്ക്ക് തെറിച്ച്



കാഞ്ഞിരപ്പള്ളിയില്‍ സ്റ്റോപ്പില്‍ നിറുത്തിയ സ്വകാര്യ ബസില്‍ നിന്നും ഇറങ്ങുന്നതിനിടെ ബസ് മുന്‍പോട്ടെടുത്തപ്പോള്‍ വിദ്യാര്‍ത്ഥിനി റോഡിലേയ്ക്ക് തെറിച്ച് വീണു. വെള്ളിയാഴ്ച വൈകീട്ടി 4 മണിയോടെ യായിരുന്നു സംഭവം. ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന വാഴയില്‍ എന്ന സ്വകാര്യ ബസില്‍ നിന്നാണ് വിദ്യാര്‍ത്ഥിനി റോഡിലേയ്ക്ക് തെറിച്ച് വീണത്.  


അത്ഭുതകരമായി കുട്ടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം ബസ് നിര്‍ത്തുവാനോ കുട്ടിക്ക്  പരുക്കുണ്ടോ എന്ന് അന്വേഷിക്കാനോ പോലും ബസ് ജീവനക്കാര്‍ തയ്യാറായില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പാലാ മഹാത്മാഗാന്ധി നാഷനല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് DGP യ്ക്ക് പരാതി നല്‍കി. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കണമെന്നും പ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് റദ്ദാക്കണമെന്നും എബി ജെ. ജോസ് പരാതിയില്‍ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ഡി.ജി.പി. നിര്‍ദ്ദേശംനല്‍കിയിട്ടുണ്ട്.

Post a Comment

0 Comments