റെയില്‍വേ ഗേറ്റിനോട് ചേര്‍ന്ന ഭാഗത്ത് റോഡ് തകര്‍ന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു.കാണക്കാരി പഞ്ചായത്തിനെയും അതിരമ്പുഴ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന അമ്പലപ്പടി- ആനമല റോഡിലെ റെയില്‍വേ ഗേറ്റിന്റെ ഇരുഭാഗവും ട്രാക്കിനോട് ചേര്‍ന്ന് കുണ്ടും കുഴിയുമായി കിടക്കുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നതായാണ് ആക്ഷേപമുയരുന്നത്. ഇരുചക്രവാഹന യാത്രക്കാരാണ് പ്രധാനമായും ഇവിടെ അപകടത്തില്‍പ്പെടുന്നത്. ഈ ഭാഗത്ത് റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്റെ ശ്രദ്ധയില്‍ വിഷയം അവതരിപ്പിച്ചതായി വാര്‍ഡ് മെമ്പര്‍ കാണക്കാരി അരവിന്ദാക്ഷന്‍ പറഞ്ഞു.
0 Comments