HDFC BANK കുമാരനെല്ലൂര്‍ ബ്രാഞ്ചില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ നടത്തിയ ജീവനക്കാരന്‍ അറസ്റ്റില്‍. പനച്ചിക്കാട് പരുത്തുംപാറ മലയില്‍ വീട്ടില്‍ ടോണി വര്‍ഗ്ഗീസ് ( 31)ആണ് അറസ്റ്റിലായത്. HDFC സംക്രാന്തി Branch- ല്‍ ടെല്ലറായിരുന്ന ഇയാള്‍ 2024 നവംബര്‍ 21 ന് HDFC ബാങ്കിന്റെ തന്നെ രണ്ട് അക്കൗണ്ടുകളില്‍ മൂന്ന് ലക്ഷം രൂപ നിക്ഷേപിച്ചതായി ഡെപ്പോസിറ്റ് സ്‌ളിപ്പില്‍ എഴുതി ഒപ്പിട്ട് ബാങ്കില്‍ വച്ച ശേഷം മറ്റ് രണ്ട് അക്കൗണ്ടുകളിലേക്ക് രണ്ട് ലക്ഷം രൂപയും, ഒരു ലക്ഷംരൂപയും, ട്രാന്‍സ്ഫര്‍ ചെയ്ത് പിന്‍വലിച്ചെടുക്കുകയായിരുന്നു. ക്യാഷ് കൗണ്ടറില്‍ നിന്ന് ആയിരത്തി ഒരുനൂറ് രൂപ പണമായി എടുത്തതുള്‍പ്പെടെ മൂന്ന് ലക്ഷത്തി ആയിരത്തി ഒരുനൂറ് രൂപയാണ് ബാങ്കില്‍ നിന്നും തട്ടിയെടുത്തത്. പ്രതി സ്റ്റേഷനില്‍ സറണ്ടര്‍ ആയതിനെ തുടര്‍ന്നു അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.





0 Comments