ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ പണിമുടക്കിനെ തുടര്‍ന്ന് മരങ്ങാട്ടുപിള്ളിയില്‍ കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞു കിടന്നു. വ്യാപാരസ്ഥാപനങ്ങളും ബാങ്കുകളും പോസ്റ്റ് ഓഫീസും പ്രവര്‍ത്തിച്ചില്ല. വിവിധ യൂണിയന്‍ നേതാക്കളുടെ നേതൃത്വത്തില്‍വടക്കേ കവലയില്‍ നിന്ന് ആരംഭിച്ച പ്രകടനം മരങ്ങാട്ടുപിള്ളി ബി.എസ്.എന്‍.എല്‍. ഓഫീസിനു മുന്നില്‍ സമാപിച്ചു. പൊതുയോഗം കര്‍ഷക സംഘം ഏരിയാ വൈ.പ്രസിഡന്റ് എ.എസ്. ചന്ദ്രമോഹനന്‍ ഉദ്ഘാടനം ചെയ്തു. CITU കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ ടി.എന്‍.ജയന്‍ അദ്ധ്യക്ഷനായിരുന്നു. CPI(M) ലോക്കല്‍ സെക്രട്ടറി കെ.ഡി. ബിനീഷ്, അനന്തകൃഷ്ണന്‍ (NCP), സജിമോന്‍ (AITUC), ബിനീഷ് ഭാസ്‌ക്കരന്‍ (KSKTU) തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments