Breaking...

9/recent/ticker-posts

Header Ads Widget

ഉഴവൂര്‍ ആവേ മരിയയില്‍ ശ്രീകൃഷ്ണ സ്‌കൂളിലെ ജൂനിയര്‍ റെഡ് ക്രോസ് വിദ്യാര്‍ത്ഥികളെത്തി



ഉഴവൂര്‍ ആവേ മരിയയിലെ അന്തേവാസികള്‍ക്ക് സ്‌നേഹ സാന്ത്വനവുമായി കുറിച്ചിത്താനം ശ്രീകൃഷ്ണ സ്‌കൂളിലെ  ജൂനിയര്‍ റെഡ് ക്രോസ് വിദ്യാര്‍ത്ഥികളെത്തി. സ്ഥാപനത്തിലെ അന്തേവാസികള്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും ദൈനംദിന ആവശ്യങ്ങങ്ങള്‍ക്കുള്ള സാമഗ്രികളുമായാണ് റെഡ് ക്രോസ് വിദ്യാര്‍ത്ഥികള്‍ എത്തിയത്.  നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് ഓരോ വര്‍ഷവും റെഡ്‌ക്രോസിന്റെ നേതൃത്വത്തില്‍ നടത്തി വരുന്നതെന്ന് ഹെഡ്മിസ്ടസ് KN സിന്ധു പറഞ്ഞു. കുറിച്ചിത്താനം SKVHSSലെ റെഡ് ക്രോസ് യൂണിറ്റ് സമൂഹത്തില്‍ നിരാലംബരായവരെയും ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവരെയും സഹായിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ് എന്ന സന്ദേശമാണ് നല്‍കുന്നതെന്ന് ജൂനിയര്‍ റെഡ് ക്രോസ് കൗണ്‍സിലര്‍ KM ശ്രീജ പറഞ്ഞു.

 ഉഴവൂര്‍ ആവേ മരിയയില്‍  വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വാര്‍ഡ് മെമ്പര്‍ സിറിയക് മാത്യു, ഹെഡ്മിസ്ട്രസ് കെ.എന്‍ സിന്ധു, ജൂനിയര്‍ റെഡ് ക്രോസ് കൗണ്‍സിലര്‍ കെ.എം ശ്രീജ, അധ്യാപകന്‍ പി.ജി. ശ്രീജിത്ത്, പിടിഎ പ്രസിഡന്റ് സി കെ രാജേഷ് കുമാര്‍, പിടിഎ അംഗങ്ങളായ സന്തോഷ് കുമാര്‍, അഭി, സനിജ, രാഖി എന്നിവരും സ്‌നേഹസാന്ത്വനവുമായെത്തിയിരുന്നു. മുതിര്‍ന്ന പൗരന്മാരെ ചേര്‍ത്തുനിര്‍ത്തുക നമ്മുടെ കടമയും ഉത്തരവാദിത്വവും ആണെന്ന് അന്തേവാസികളോടൊപ്പം ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞ എടുത്തു.  മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്ന 70ലേറെ അന്തേവാസികളാണ് ആവെ മരിയയില്‍ ഉള്ളത്. വിവിധ സംഘടനകളുടെയും മറ്റും സഹായത്താലാണ് ഈ സ്ഥാപനത്തിലെ ദൈനംദിന കാര്യങ്ങള്‍ നടന്നു പോകുന്നത്. ശ്രീകൃഷ്ണ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കാണിക്കുന്ന ഈ മാതൃക നാടിന് പ്രചോദനമാകുമെന്ന് വാര്‍ഡ് മെമ്പര്‍ സിറിയക് മാത്യു പറഞ്ഞു. അന്തേവാസികളിലെ മുതിര്‍ന്ന ആളെ വിദ്യാര്‍ത്ഥികള്‍ പൊന്നാട അണിയിച്ച് ആദരിച്ചു. അന്തേവാസികളുടെയും വിദ്യാര്‍ത്ഥികളുടെയും കലാപരിപാടികളും നടന്നു. ബിജുവും അദ്ദേഹത്തിന്റെ ഭാര്യയും ചേര്‍ന്നാണ് നിരാലംബര്‍ക്ക് കരുതല്‍ നല്‍കുന്ന സ്ഥാപനം നടത്തുന്നത്. ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന ആവേ മരിയയിലെ അന്തേവാസികള്‍ക്ക് സ്‌നേഹസ്പര്‍ശമാവുകയായിരുന്നു ശ്രീകൃഷ്ണ സ്‌കൂളിലെ കുട്ടികളുടെ സാമീപ്യം.

Post a Comment

0 Comments