Breaking...

9/recent/ticker-posts

Header Ads Widget

ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിഞ്ഞ ഇരട്ടക്കൊലക്കേസ് പ്രതിയെ അറസ്റ്റ് ചെയ്തു



ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിഞ്ഞ ഇരട്ടക്കൊലക്കേസ് പ്രതിയെ കോട്ടയം വെസ്റ്റ് പോലീസ് ബാംഗ്ലൂരില്‍ നിന്നും അറസ്റ്റ് ചെയ്തു. കോട്ടയം മുനിസിപ്പാലിറ്റി പാറപ്പാടം ഭാഗത്തുള്ള ഷീനാ മന്‍സിലില്‍ മുഹമ്മദ് സാലിയെയും ഭാര്യ ഷീബ സാലിയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വേളൂര്‍  താഴത്തങ്ങാടി  മാലിപ്പറമ്പില്‍  മുഹമ്മദ് ബിലാല്‍, (27) ആണ് പിടിയിലായത്.2020 ല്‍ നടന്ന സംഭവത്തില്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയ പ്രതി ഈ കേസിന്റെ വിചാരണ ജില്ലാ കോടതിയില്‍ നടന്നുവരവെ  ഒളിവില്‍ പോവുകയായിരുന്നു. 

കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായ പ്രശാന്ത് കുമാര്‍ കെ. ആറിന്റെ നേതൃത്വത്തില്‍ SI വിദ്യാ വി., ASI സജി പി. സി.,SCPO അരുണ്‍ കുമാര്‍ എം. വി.,CPO മാരായ സലമോന്‍, മനോജ് കെ. എം., അജേഷ് ജോസഫ് എന്നിവര്‍ അടങ്ങുന്ന അന്വേഷണസംഘം ബാംഗ്ലൂര്‍  കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും  പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതി മുഹമ്മദ് ബിലാല്‍ അഞ്ചോളം മോഷണക്കേസുകളിലും, സ്ത്രീകളെ ശല്യം ചെയ്ത കേസിലുംപ്രതിയാണ്.

Post a Comment

0 Comments