കിടങ്ങൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 9 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കായി കരാട്ടെ പരിശീലനത്തിനും തുടക്കമായി.
പ്രഭാതഭക്ഷണ വിതരണത്തിന്റേയും കരാട്ടെ ക്ലാസിന്റെയും ഉദ്ഘാടനം കിടങ്ങൂര്‍ ഗവ LPBസ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ EM ബിനു നിര്‍വഹിച്ചു. PTA പ്രസിഡന്റ് പ്രതീഷ് ഗോപി അധ്യക്ഷനായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടീന മാളിയേക്കല്‍, പഞ്ചായത്തംഗങ്ങളായ PG സുരേഷ്, തോമസ് മാളിയേക്കല്‍ ,രശ്മി രാജേഷ് , ദീപലത, ഹേമാ രാജു ഹെഡ്മിസ്ട്രസ് ഷീന പിറയാര്‍, ഗവ LPS ഹെഡ്മിസ്ട്രസ് സബിത എസ് എന്നിവര്‍പങ്കെടുത്തു.
0 Comments