കോട്ടയം മെഡിക്കല്‍ കോളേജ് എന്‍.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ബ്രാഞ്ച് പ്രസിഡന്റ് എം കെ ജയമോന്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാ ട്രഷറര്‍ സഞ്ജയ് എസ് നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ജീവനക്കാര്‍ ഉമ്മന്‍ ചാണ്ടിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എ.ജി പോള്‍, ജില്ലാ ജോയിന്റ് സെക്രട്ടറി പി.ബി. ബിജുമോന്‍, ബ്രാഞ്ച് ട്രഷറര്‍ ജയശ്രീ എസ്.ബി, ഭാരവാഹികളായ പ്രമോദ്കുമാര്‍ കെ.എന്‍, സുനില്‍കുമാര്‍ കെ.ജി. അനില്‍കുമാര്‍, ലതാ സി ബാബു, ഷക്കീലാ ബീവി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments