Breaking...

9/recent/ticker-posts

Header Ads Widget

കളഞ്ഞു കിട്ടിയ പേഴ്‌സ് ഉടമയെ കണ്ടെത്തി തിരിച്ചേല്പിച്ച് ദമ്പതികള്‍ മാതൃകയായി.



ഏറ്റുമാനൂര്‍ ക്ഷേത്രത്തിനു സമീപത്തുനിന്നും കളഞ്ഞു കിട്ടിയ പേഴ്‌സ് ഉടമയെ കണ്ടെത്തി തിരിച്ചേല്പിച്ച് ദമ്പതികള്‍ മാതൃകയായി.  ഏറ്റുമാനൂര്‍ മാടപ്പാട് സ്വദേശിയും മാധ്യമപ്രവര്‍ത്തകനുമായ സുരേഷ് ബാബുവും ഭാര്യയും തദ്ദേശസ്വയം ഭരണ വകുപ്പില്‍ സൂപ്രണ്ടുമായ  സിന്ധുവും ക്ഷേത്രദര്‍ശനം നടത്തി മടങ്ങുന്നതിനിടയില്‍ പടിഞ്ഞാറെ നടയില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്‌സാണ്  അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ക്ക് കൈമാറിയത്. 
 ക്ഷേത്ര ദര്‍ശനത്തിന് എത്തിയ കൂത്താട്ടുകുളം സ്വദേശികളുടെ പണവും രേഖകളുമടങ്ങിയ പേഴ്‌സാണ് നഷ്ടപ്പെട്ടത്. ഇതിനിടയിലാണ് കളഞ്ഞുപോയ പേഴ്‌സിനായി  തിരച്ചില്‍ നടത്തിയ ദമ്പതികളെ ഇവര്‍ കണ്ടെത്തിയത്. പേഴ്‌സ്  തിരികെ ലഭിച്ചതിലുള്ള നന്ദിയും പഴ്‌സ് കണ്ടെത്തി നല്‍കാന്‍ കഴിഞ്ഞിലുള്ള സന്തോഷവും പരസ്പരം പങ്കു വെച്ചാണ്ഇവര്‍മടങ്ങിയത്.

Post a Comment

0 Comments