Breaking...

9/recent/ticker-posts

Header Ads Widget

ആരോഗ്യ പ്രശ്‌നങ്ങളെക്കറിച്ചും സൈബര്‍ ഇടങ്ങളിലെ ചതിക്കുഴികളെക്കുറിച്ചും സംസ്ഥാനതല സെമിനാര്‍



സ്ത്രീകള്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കറിച്ചും സൈബര്‍ ഇടങ്ങളിലെ ചതിക്കുഴികളെക്കുറിച്ചും ചര്‍ച്ച ചെയ്ത് വനിതാ കമ്മീഷന്റെയും കോട്ടയം ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ സംസ്ഥാനതല സെമിനാര്‍ കോട്ടയത്ത് നടന്നു. വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ അധ്യക്ഷത വഹിച്ചു. 
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.ആര്‍. അനുപമ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്, ജില്ലാപഞ്ചായത്തംഗം ജെസി ഷാജന്‍, സെക്രട്ടറി പി.എസ്. ഷിനോ, വനിതാ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി വൈ.ബി. ബീന, വനിതാ കമ്മീഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ പങ്കെടുത്തു. ഡോ. എല്‍. ലതാകുമാരി ബി. ശ്യാംകുമാര്‍ എന്നിവര്‍ ക്ലാസെടുത്തു.

Post a Comment

0 Comments