Breaking...

9/recent/ticker-posts

Header Ads Widget

അനധികൃത പന്നി ഫാമിനെതിരെ ബിജെപി പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി



വാളികുളത്തെ ജനവാസ മേഖലയിലെ അനധികൃത പന്നി ഫാമിനെതിരെ ബിജെപി കടനാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ ഉപാധ്യക്ഷന്‍ NK ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. 

പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജോഷി അഗസ്റ്റിന്‍ വരകില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി റെജി നാരായണന്‍ സ്വാഗതം ആശംസിച്ചു.ജില്ലാ കമ്മറ്റി അംഗം സാംകുമാര്‍ കൊല്ലപ്പള്ളി ആമുഖ പ്രഭാഷണം നടത്തി. ജില്ലാ ഉപാധ്യക്ഷന്‍ സജി എസ് തെക്കേല്‍, ജില്ലാ സെക്രട്ടറി സുദീപ് നാരായണ്‍, മണ്ഡലം ജനറല്‍ സെക്രട്ടറി പി.ആര്‍ മുരളീധരന്‍, ന്യുനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് റോജന്‍ ജോര്‍ജ്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ സുരേഷ് ബി, റോയി വലിയകുന്നേല്‍, മണ്ഡലം കമ്മിറ്റി അംഗം ബിനീഷ് പേഴത്തിനാല്‍, NK രാജപ്പന്‍, ചന്ദ്രന്‍ കവളംമാക്കല്‍, ശശി തട്ടുങ്കല്‍, നന്ദകുമാര്‍ പാലക്കുഴ,പഞ്ചായത്ത് ഭാരവാഹികളായ സാജന്‍ കടനാട്, ജെയ്‌സണ്‍ അറക്കാമഠം, വിഷ്ണു ട തെക്കന്‍, മധു എളമ്പ്രക്കോടം, ബേബി വെള്ളിലക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments