Breaking...

9/recent/ticker-posts

Header Ads Widget

സാമൂഹിക ആഘാത പഠനം ആരംഭിച്ചതായി ജോസ് കെ.മാണി.എം.പി.



കളരിയമ്മാക്കല്‍ പാലത്തിന്റെ സമീപന പാതയുടെ നിര്‍മാണത്തിനു മുന്നോടിയായി സാമൂഹിക ആഘാത പഠനം ആരംഭിച്ചതായി
ജോസ് കെ.മാണി.എം.പി. 13  കോടി രൂപ ചെലവില്‍ 200  മീറ്റര്‍ നീളത്തില്‍ അപ്രോച് റോസ് നിര്‍മ്മാണത്തിനായി 33 ആര്‍  സ്ഥലം ഏറ്റെടുക്കും.പാലാ -പൊന്‍കുന്നം  സംസ്ഥാന പാതയിലെ പന്ത്രണ്ടാം മൈല്‍ ഭാഗത്തു നിന്നും ആരംഭിച്ച് പൂഞ്ഞാര്‍ റോഡിലെ ചെത്തിമറ്റത്ത് എത്തി ചേരുന്ന വിധം വിഭാവനം ചെയ്തിരിക്കുന്ന  രണ്ടാം ഘട്ടം പാലാ റിംങ് റോഡിന്റെ അവസാന ഭാഗത്താണ് കളരിയമ്മാക്കല്‍ പാലത്തിന്റെ അപ്പ്രോച്ച് റോഡ് നിര്‍മ്മിക്കുന്നത്. 
അപ്രോച്ച് റോഡ് നിര്‍മാണത്തിനായുള്ള 13 കോടിയുടെ സര്‍ക്കാര്‍  ഭരണാനുമതി നേരത്തെ നല്‍കിയിരുന്നു.  സമീപന പാത പൊതുമരാമത്ത് നിരത്തു വിഭാഗം ആയിരിക്കും  നിര്‍മ്മിക്കുകയെന്നും ജോസ് കെ മാണി എം.പി അറിയിച്ചു. രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്  ആണ്  സാമൂഹിക ആഘാത പഠനത്തിന്  നേതൃത്വം നല്‍കുന്നത്. 5 വ്യക്തികളുടെ 33 ആര്‍  സ്ഥലമാണ്  അപ്രോച്ച് നിര്‍മ്മാണത്തിനായി ഏറ്റെടുക്കുന്നത്.പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലുടന്‍ റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുക്കല്‍ വിജ്ജാപനം പുറപ്പെടുവിക്കുമെന്നും ജോസ്.കെ.മാണി അറിയിച്ചു. നിര്‍ദ്ദിഷ്ട അപ്പ്രോച്ച്  റോഡിന്റെ നീളം ഏകദേശം  200 മീറ്ററും, വീതി 15 മീറ്ററുമാണ്. മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി ,മുന്‍ പഞ്ചായത്ത് അംഗം സണ്ണി വെട്ടം, ജിനു വാട്ടപ്പള്ളി,  ഷാജി വടക്കേതലയ്ക്കല്‍ എന്നിവര്‍ പഠനസംഘത്തോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.

Post a Comment

0 Comments