കുടുംബശ്രീയുടെ നേതൃത്വത്തില്‍ കോട്ടയത്ത് നഗരചന്ത ആരംഭിച്ചു. വിഷ വിമുക്ത പച്ചക്കറികളും കുടുംബശ്രീ സംരംഭകരുടെ തനത് ഉത്പന്നങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് നഗരചന്ത ആരംഭിക്കുന്നത്. സംഘകൃഷി ഗ്രൂപ്പുകളുടെ ഉത്പന്നങ്ങള്‍ നഗര ചന്തയിലൂടെ വിപണിയില്‍ എത്തിക്കും. കോട്ടയം നോര്‍ത്ത് നഗര സിഡിഎസിന്റെ പരിധിയിലുള്ള തിരുവാതുക്കലില്‍ നടത്തിയ ചടങ്ങില്‍ കോട്ടയം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നഗരചന്ത ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപമോള്‍, വാര്‍ഡ് കൗണ്‍സിലര്‍ ടോം കോര, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ നളിനി ബാലന്‍, സിഡിഎസ് മെമ്പര്‍ സംഗീത, പ്രോഗ്രാം മാനേജര്‍മാരായ അനൂപ് ചന്ദ്രന്‍, ജോബി ജോണ്‍, ബ്ലോക്ക് കോഡിനേറ്റര്‍ സുകന്യ എന്നിവര്‍ പങ്കെടുത്തു.
0 Comments