വായനപക്ഷാചരണത്തിന്റെ ഭാഗമായി കടപ്പൂര് പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച ഐ.വി ദാസ് അനുസ്മരണ സമ്മേളനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. N ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു..
പുസ്തക വായനയിലൂടെ ലഭ്യമാകുന്ന അറിവ് സാമൂഹ്യമാറ്റത്തിനായുള്ള ചാലകശക്തിയായി മാറേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പി.എന്‍ പണിക്കരും കെ.ദമോദരനും തായാട്ടു ശങ്കരനുമെല്ലാം നല്‍കിയ സംഭാവനകളുടെ പ്രാധാന്യമിതാണ്. വായന സമൂഹത്തെ സൃഷ്ടിക്കുന്നതിനു വേണ്ടി ജീവിതം മാറ്റിവെച്ച ഐ. വി ദാസിന്റെ പ്രസക്തി ഈ കാലഘട്ടത്തിലും വലിയ സന്ദേശമാണ് നല്‍കുന്നതെന്നും അഡ്വ. ചന്ദ്രബാബു പറഞ്ഞു. വായനപക്ഷാചരണത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ലഹരി വിരുദ്ധ ലേഖനമത്സരത്തില്‍ വിജയികളാവര്‍ക്ക് സമ്മാനം വിതരണം ചെയ്തു. കടപ്പൂര് പബ്ലിക് ലൈബ്രറി പ്രസിഡന്റ് വി.കെ സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയി ഫ്രാന്‍സിസ്, ലൈബ്രറി സെക്രട്ടറി പി.ഡി ജോര്‍ജ്, സി.എസ് ബൈജു, കെ.ജെ വിനോദ്, ശശി കടപ്പൂര് എന്നിവര്‍ സംസാരിച്ചു.





0 Comments