പാലാ നഗരസഭയില്‍ ആനി ബിജോയ് പ്രതിനിധികരിക്കുന്ന 16-ാംവാര്‍ഡില്‍ അംഗന്‍വാടി നിര്‍മ്മാണം തടസ്സപ്പെടുത്തുന്നുവെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമെന്ന് ഭരണപക്ഷ അംഗങ്ങള്‍ പറഞ്ഞു.പാലാ നഗരസഭയില്‍ സ്ഥല സൗകര്യങ്ങളുള്ള അംഗന്‍വാടികള്‍ക്ക് കെട്ടിടം നിര്‍മ്മിച്ച് നല്‍കാന്‍ ഈ സാമ്പത്തിക വര്‍ഷം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണ പ്രതിപക്ഷ ഭേദമന്യേ സതി ശശികുമാര്‍ പ്രതിനിധീകരിക്കുന്ന 5-ാം വാര്‍ഡ് ,ആനി ബിജോയി പ്രതിനിധീകരിക്കുന്ന 16-ാം വാര്‍ഡ് ,ലീനാ സണ്ണി പ്രതിനിധീകരിക്കുന്ന 24-ാം വാര്‍ഡ് എന്നിവിടങ്ങളിലേക്ക് തുക വകയിരുത്തിയിട്ടുണ്ട്.
പതിനാറാം വാര്‍ഡിലെ അംഗന്‍വാടി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് സമീപത്ത് കൂടി നിര്‍ദ്ദിഷ്ട റിങ്ങ് റോഡ് കടന്ന് പോകുന്നതിനാലും അലൈന്‍മെന്റ് നടപടികള്‍ അവസാന ഘട്ടത്തിലായതിനാലും അംഗന്‍വാടി ഇതിന് മുന്‍പ് നിര്‍മ്മാണം ആരംഭിച്ചാല്‍ പിന്നീട് പ്രശ്‌നമാകുമോയെന്ന് പരിശോധിച്ച് എസ്റ്റിമേറ്റ് എടുക്കാന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന അംഗന്‍വാടികളുടെയും എസ്റ്റിമേറ്റ് നിലവില്‍ എടുത്തിട്ടില്ല. ഈ യാഥാര്‍ത്ഥ്യം അറിയാവുന്ന പ്രതിപക്ഷം ഇപ്പോള്‍ നടത്തുന്ന ആരോപണം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നാടകം മാത്രമാണന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ,വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ ,മുന്‍ ചെയര്‍മാന്‍മാരായ ആന്റോ ജോസ് പടിഞ്ഞാറെക്കര, ജോസിന്‍ ബിനോ എന്നിവര്‍ പറഞ്ഞു.
0 Comments