ഫെഡറേഷന്‍ ഓഫ് ആള്‍ കേരള യൂണിവേഴ്‌സിറ്റി പെന്‍ഷണേഴ്‌സ് ഓര്‍ഗനൈസേഷന്‍സിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലെയും പെന്‍ഷന്‍ സംഘടനകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ ചെയര്‍മാന്‍ RS ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സര്‍വകലാശാലകള്‍ നാഥനില്ലാക്കളരികളായി മാറിയിരിക്കുന്നുവെന്ന് ആര്‍.എസ് ശശികുമാര്‍ പറഞ്ഞു. കേരളത്തിലെ ഉന്നത വിദ്യാരംഗം ഉപേക്ഷിച്ച് വിദ്യാര്‍ത്ഥികള്‍ വിദേശങ്ങളിലേയ്ക്ക് പാലായനം ചെയ്യുന്നു. സര്‍വകലാശാലകളുടെ തനത് ഫണ്ട് കവര്‍ന്നെടുത്ത് സര്‍ക്കാര്‍ ട്രഷറി നിറയ്ക്കുന്നതു മൂലം സര്‍വകലാശാലകള്‍ ഞെരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫെഡറേഷന്‍ പ്രസിഡന്റ് എ.എ കലാം അദ്ധ്യക്ഷത വഹിച്ച ധര്‍ണയില്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ് വറുഗീസ്. ബി.ശ്രീധരന്‍ നായര്‍,ആര്‍.എസ് പണിയ്ക്കര്‍, എ മുരളീധരന്‍ പിള്ള,എംജി യൂണിവേഴ്‌സിറ്റി പെന്‍ഷണേഴ്‌സ് യൂണിയന്‍ ജനറല്‍ സെകട്ടറി ജി. പ്രകാശ്, പ്രസിസന്റ് ഇ.ആര്‍ അര്‍ജുനന്‍, ടി. ജോണ്‍സന്‍, വിവിധ സര്‍വകലാശാല യൂണിയനുകളുടെ ഭാരവാഹികളായ ബാബു ചാത്തോത്ത്, കെ.കെ അബ്ദുല്‍ അസീസ്, എന്‍ എല്‍ ശിവകുമാര്‍, ഗിരീന്ദ്ര ബാബു, ഡി ശ്രീകുമാര്‍, ജോര്‍ജ് മുണ്ടാടന്‍, എസ് അശോക് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.




0 Comments