Breaking...

9/recent/ticker-posts

Header Ads Widget

ക്ഷേത്രങ്ങളും ഭവനങ്ങളും രാമ മന്ത്ര മുഖരിതമായി.



കര്‍ക്കിടക പുലരിയില്‍ ക്ഷേത്രങ്ങളും ഭവനങ്ങളും രാമ മന്ത്ര മുഖരിതമായി.  രാമായണ പാരായണ പുണ്യവുമായി രാമായണ മാസാചരണത്തിനും തുടക്കമായി.  കര്‍ക്കിടകപ്പുലരിയില്‍ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ രാമായണ പാരായണത്തിനു തുടക്കം കുറിച്ചു. 

കര്‍ക്കിടക മാസത്തിലെ ഓരോ ദിനത്തിലും ക്ഷേത്ര സങ്കേതം രാമായണ പാരായണത്തിലൂടെ ഭക്തി സാന്ദ്രമാവുകയാണ്. ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളോടെയാണ് രാമായണ പാരായണത്തിന് തുടക്കം കുറിച്ചത്. മഹാദേവ ക്ഷേത്ര ഉപദേശക സമിതിയുടെയും ഭക്തജനങ്ങളുടെയും പങ്കാളിത്തത്തോടെ തയ്യാറാക്കിയ പുതിയ ശ്രീരാമ മണ്ഡപത്തിന്റെ സമര്‍പ്പണവും പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയി ചുമതലയേറ്റ എസ് അഭിലാഷിന് സ്വീകരണവും വേദിയില്‍ നല്‍കി. ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ മഹേഷ് രാഘവന്‍, ടി.കെ രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments