പാലാ വെറ്റിനറി ഹോസ്പിറ്റലില്‍ മൊബൈല്‍ വെറ്റിനറി സര്‍ജറി യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. മൊബൈല്‍ വെറ്റിനറി ക്ലിനിക്ക് തുടങ്ങിയതിനു പിന്നാലെയാണ് മൊബൈല്‍ സര്‍ജറി യൂണിറ്റും പ്രവര്‍ത്തനമാരംഭിക്കുന്നത്. കോട്ടയം ജില്ലയില്‍ മൊബൈല്‍ സര്‍ജറി യൂണിറ്റിന്റെ ആദ്യ പ്രവര്‍ത്തന കേന്ദ്രമാണ് പാലാ വെറ്ററിനറി പോളി ക്ലിനിക്ക്.
മൊബൈല്‍ സര്‍ജറി യൂണിറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്റര്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട് , ജില്ലാ വെറ്ററിനറി ഓഫീസര്‍ ഡോ: മനോജ്, ഡോ: സുജ, ഡോ: ജോജി മാത്യു തുടങിയവര്‍ പ്രസംഗിച്ചു. മൃഗങ്ങള്‍ക്കുള്ള ട്യൂമര്‍, വന്ധ്യംകരണ ശസ്ത്രക്രിയകള്‍ തുടങ്ങിയ അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകള്‍ മുന്‍കൂട്ടി നിശ്ചയിച്ച തീയതികളില്‍ കോട്ടയത്തു നിന്നുള്ള മൊബൈല്‍ സര്‍ജറി യൂണിറ്റ് പാലാ വെറ്ററിനറി പോളി ക്ലിനിക്കില്‍ വന്ന് ചെയ്യുന്നതായിരിക്കും.
ഇതിന് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിശ്ചിത ഫീസ് ഉടമസ്ഥര്‍ അടയ്‌ക്കേണ്ടതാണ്. പ്രസ്തുത ശസ്ത്രക്രിയകള്‍ ആവശ്യമുള്ള ഉടമസ്ഥര്‍ പാലാ വെറ്ററിനറി പോളി ക്ലിനിക്കിലോ, 1962 എന്ന ടോള്‍ ഫ്രീ നമ്പറിലോ വിളിച്ചു ബുക്ക് ചെയ്യാവുന്നതാണ്.
0 Comments