മാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തിലെ 18 വാര്‍ഡുകളിലും തെരുവ് നായ്ക്കള്‍ക്കും വളര്‍ത്തുന്ന നായ്ക്കള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നു. പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗപ്പെടുത്തി മൃഗസംരക്ഷണ വകുപ്പിന്റെ പങ്കാളിത്തത്തോടെയാണ് പ്രതിരോധ കുത്തിവെപ്പ് നടത്തുന്നത്.
ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പേവിഷ പ്രതിരോധത്തിനായി ശക്തമായ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു സെബാസ്റ്റ്യന്‍ കൊണ്ടുക്കാലായില്‍ പറഞ്ഞു. പദ്ധതിക്കായി ഒന്നരലക്ഷം രൂപയാണ് വകയിരുത്തിയി രിക്കുന്നത്.മൃഗാശുപത്രി സീനിയര്‍ ഡോക്ടര്‍ ബിനി ജോയിയുടെ നേതൃത്വത്തിലാണ് Cawa യൂണിറ്റ് പ്രതിരോധ കുത്തിവെപ്പ്നടത്തുന്നത്.
0 Comments