Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നല്‍കുന്ന വിവിധ സഹായങ്ങളുടെ വിതരണം നടന്നു



ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നടത്തിവരുന്ന സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കുന്ന വിവിധ സഹായങ്ങളുടെ വിതരണം നടന്നു.അര്‍ഹരായ സ്‌കൂള്‍  കുട്ടികള്‍ക്ക് കുടകളും, നഗരസഭ പരിധിയിലെ വിവിധ സ്‌കൂളുകള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള ധനസഹായവും  മുനിസിപ്പാലിറ്റിയിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് മഴക്കോട്ടുകളുമാണ് വിതരണം ചെയ്തത്.  

സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന  യോഗവും സഹായ വിതരണവും  ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് ബിജു കുമ്പിക്കല്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് വൈസ് പ്രസിഡണ്ട് സുശീല ചന്ദ്രസേനന്‍ നായര്‍, രാജു പ്ലാക്കിത്തൊട്ടിയില്‍, സിബി ചേറില്‍, ആര്‍ രവികുമാര്‍, സജി വള്ളോംകുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments