Breaking...

9/recent/ticker-posts

Header Ads Widget

ദേശീയ പണിമുടക്ക് പാലായിലും സമീപ പഞ്ചായത്തുകളിലും പൂര്‍ണ്ണമായിരുന്നു.



സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് പാലായിലും സമീപ പഞ്ചായത്തുകളിലും പൂര്‍ണ്ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തില്‍ ഇറങ്ങിയത്. താലൂക്ക് ഓഫീസ്, സപ്ലൈ ഓഫീസ് തുടങ്ങിയ ഗവണ്മെന്റ് ഓഫീസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. 

കെഎസ്ആര്‍റ്റിസി ബസ്സുകള്‍ ഓടിയില്ല. ഹോട്ടലുകളും ബാങ്കുകളും അടഞ്ഞു കിടന്നു.  ബിഎംഎസ് ഒഴികെയുള്ള മറ്റെല്ലാ തൊഴിലാളി സംഘടനകളും  പണിമുടക്കില്‍ പങ്കു ചേര്‍ന്നു. പാലാ ടൗണിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രകടനവും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ ധര്‍ണ്ണയും നടന്നു. പാലായില്‍ നടന്ന പ്രകടനത്തിന് കെ.കെ ഗിരീഷ്, സലിന്‍ റ്റി.ആര്‍, കെ അജി, കുഞ്ഞുമോന്‍ മടപ്പാട്ട്, ഷിബു കാരമുള്ളില്‍, പി.എന്‍ പ്രമോദ്, ടോമി കണ്ണന്നൂര്‍, വിന്‍സന്റ് തൈമുറിയില്‍, ജോസിന്‍ ബിനോ, കെ.വി അനൂപ്, പി.കെ സോജി എന്നിവര്‍ നേതൃത്വം നല്‍കി. പാലാ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പില്‍ നടന്ന ധര്‍ണ്ണ  സിപിഎം ഏരിയ സെക്രട്ടറി സജേഷ് ശശി ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം എക്‌സിക്യൂട്ടീവ് അംഗം സിബി ജോസഫ് അധ്യക്ഷത വഹിച്ചു. സിഐറ്റിയു ജില്ല ജോയിന്റ് സെക്രട്ടറി ഷാര്‍ളി മാത്യു, KTUC മണ്ഡലം പ്രസിഡന്റ്  ജോസുകുട്ടി പൂവേലി, സിപിഐ മണ്ഡലം സെക്രട്ടറി പി.കെ ഷാജകുമാര്‍, കേരള കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് റ്റോബിന്‍ കെ അലക്‌സ്, അംഗന്‍വാടി സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.എസ് രമേശ് ബാബു, കോണ്ഗ്രസ് എസ് നേതാവ് ബിജി മണ്ഡപം എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments