കലാ ആസ്വാദക സംഘം കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി മേവടയും കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനും സംയുക്തമായി അവയവ ദാന ബോധവല്‍ക്കരണ ക്യാമ്പും രജിസ്‌ട്രേഷന്‍ ഡ്രൈവും സംഘടിപ്പിക്കുന്നു. ജൂലൈ 20 ഞായറാഴ്ച രാവിലെ 10.30 മുതല്‍ 2 മണി വരെ മേവട ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ ക്യാമ്പ് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഗവണ്‍മെന്റ് ചീഫ് വിപ്പ് പ്രൊഫ. എന്‍.ജയരാജ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം മാണി.സി കാപ്പന്‍ MLA നിര്‍വഹിക്കും.
അവയവദാനത്തിന്റെ മഹത്വത്തെയും പ്രാധാന്യത്തെയും പറ്റി ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബിനോയ് മാത്യു, ജോയിന്റ് ഡയറക്ടര്‍ ബേസില്‍ സാജു എന്നിവര്‍ ബോധവത്കരണ ക്ലാസുകള്‍ നയിക്കും. പരിപാടിക്ക് മുന്നോടിയായി രാവിലെ 9.30 മുതല്‍ കലാ ആസ്വാദകസംഘം അവതരിപ്പിക്കുന്ന സംഗീത വിരുന്നും നടക്കും. യോഗത്തില്‍ പ്രസിഡന്റ് ബിജു കുഴുമുള്ളില്‍ അധ്യക്ഷനായിരിക്കും. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോര്‍ജ്, കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടക്കല്‍, കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ബി, KAS രക്ഷാധികരി മധു K.R വാര്‍ഡ് കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിക്കും. പ്രസിഡന്റ് കുഴുമുള്ളില്‍, ട്രഷറര്‍ ബാലു മേവട, സെക്രട്ടറി സന്തോഷ് മേവട, കോ-ഓര്‍ഡിനേറ്റര്‍ ബേബി മേവട എന്നിവര്‍ പാലാ മീഡിയ ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.





0 Comments