CISCE കേരള റീജിയണ്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് C -ZONE അത്‌ലറ്റിക് മീറ്റ് പാലാ നഗരസഭാ സ്റ്റേഡിയത്തില്‍ നടന്നു.നഗരസഭാധ്യക്ഷന്‍ തോമസ് പീറ്റര്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു. കുമാരി ഋതിക ആര്‍ നായര്‍ സ്വാഗതം ആശംസിച്ചു. റവ ഡോ ജെയിംസ് മുല്ലശ്ശേരി (K E സ്‌കൂള്‍ മാന്നാനം പ്രിന്‍സിപ്പല്‍ ആന്‍ഡ് ഡയറക്ടര്‍) മുഖ്യപ്രഭാഷണം നടത്തി. കുമാരി സെറ സി ജോസഫ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. എആര്‍എസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷീലാമ മാത്യു, ആന്‍ മരിയ ജെയിസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സ്‌പോര്‍ട്‌സ് മേളയിലെ വിവിധ മത്സരങ്ങള്‍ക്ക് തുടക്കമായി.
0 Comments