പാലാ നഗരസഭയും കൃഷിഭവനും സംയുക്തമായി ചേര്‍ന്ന് കര്‍ഷക സഭയും ഞാറ്റുവേലച്ചന്തയും സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ , വികസന സമിതി ചെയര്‍മാന്‍ സാവിയോ കാവുകാട്ട്, കൗണ്‍സിലര്‍മാരായ ജോസിന്‍ ബിനോ, ആന്റോ പടിഞ്ഞാറെക്കര, ജോസ് ജെ ചീരാംകുഴി , സിജി പ്രസാദ് ,നീനാ ചെറുവള്ളി, മായാ പ്രദീപ്, സതി ശശികുമാര്‍, കൃഷി അസി. ഡയറക്ടര്‍ ഡോ ബിനി ഫിലിപ്പ്, കൃഷി ഓഫീസര്‍ സജി റ്റി, സനീര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. കുമരകം കെ.വി.കെ അസി പ്രൊഫ ഡോ സ്മിത സെമിനാര്‍ നയിച്ചു. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകളുടെയും വിത്തുകളുടെയും വിതരണവും നടന്നു.
0 Comments