പൊതു ആരോഗ്യമേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ പ്രതിഷേധിച്ച് കിടങ്ങൂരില്‍ എല്‍ഡിഎഫ് കൂട്ടായ്മ സംഘടിപ്പിച്ചു. സമ്മേളനം CPIM സംസ്ഥാന കമ്മറ്റിയംഗം CS സുജാത ഉദ്ഘാടനം ചെയ്തു. കോട്ടയം മെഡിക്കല്‍ കോളേജിനെതിരെ കോണ്‍ഗ്രസ് ബിജെപി സംഘടനകള്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്ന് സി.എസ് സുജാത പറഞ്ഞു.
എല്‍ഡിഎഫ് കണ്‍വീനര്‍ അഡ്വ. അശോക് കുമാര്‍ പൂതമന അധ്യക്ഷനായിരുന്നു. യോഗത്തില്‍ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ലോപ്പസ് മാത്യു, സിപിഐ എം അയര്‍ക്കുന്നം ഏരിയ സെക്രട്ടറി പി.എന്‍ ബിനു, സിപിഐ ജില്ലാ ട്രഷറര്‍ ബാബു കെ ജോര്‍ജ്ജ്,സിപിഐ എം ഏരിയ കമ്മറ്റിയംഗങ്ങളായ കെ.എസ് ജയന്‍, പി.എം ജോസഫ്, ലോക്കല്‍ സെക്രട്ടറി കെ.കെ അയ്യപ്പന്‍, സിപിഐ ലോക്കല്‍ സെക്രട്ടറി സിറിയക് തോമസ്, ബോബി മാത്യു, പ്രദീപ് വലിയപറമ്പില്‍,ഒ.റ്റി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments