രാമപുരത്ത് നാലമ്പല ദര്‍ശനത്തിന് തുടക്കമായ കര്‍ക്കിടകം ഒന്നിന് നാലമ്പല ദര്‍ശനത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ നിരവധി ഭക്തരെത്തി. വിവിധ ജില്ലകളില്‍നിന്ന് രാമപുരത്തേക്ക് KSRTC ബസ് സര്‍വ്വീസുകള്‍ ആരംഭിച്ചു. വിവിധ ജില്ലകളില്‍ നിന്നും രാമപുരത്തെത്തിയ തീര്‍ത്ഥാടകര്‍ക്ക് ജോസ് കെ മാണി എം.പിയുടെ നേതൃത്വത്തില്‍ വരവേല്‍പ്പ് നല്‍കി. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ MP യുടെ നേതൃത്വത്തില്‍ മാലയിട്ട് സ്വീകരിച്ചു.
കെ.എം മാണിയുടെ സ്വപ്ന പദ്ധതിയായിരുന്നു രാമപുരം നാലമ്പല സര്‍ക്യൂട്ട് എന്ന് ജോസ് കെ മാണി പറഞ്ഞു.രാമപുരത്ത് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അമനകര ഭരതസ്വാമി ക്ഷേത്രത്തിന് പുതിയ ഹൈമാക്‌സ് ലൈറ്റ് അനുവദിച്ചതായും ജോസ് കെ മാണി പറഞ്ഞു. രാമപുരത്ത് ശ്രീരാമസ്വാമി ക്ഷേത്രത്തിലും കൂടപ്പുലം ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രത്തിലും അമനകര ശ്രീ ഭരത സ്വാമി ക്ഷേത്രത്തിലും മേതിരി ശ്രീ ശത്രുഘ്‌ന സ്വാമി ക്ഷേത്രത്തിലും രാവിലെ മുതല്‍ തന്നെ തീര്‍ത്ഥാടകര്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു. തീര്‍ത്ഥാടകര്‍ക്കായി രാമപുരത്തെ നാലമ്പലങ്ങളില്‍ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
0 Comments