Breaking...

9/recent/ticker-posts

Header Ads Widget

സർക്കാർ മെഡിക്കൽ കോളേജുകളെ സ്തംഭനാവസ്ഥയിൽ നിന്നും കരകയറ്റണം- മോൻസ് ജോസഫ് എംഎൽഎ.




ഇടതു സർക്കാർ  ആരോഗ്യമേഖലയോട് കാണിക്കുന്ന അവഗണനയും അനാസ്ഥയും അവസാനിപ്പിക്കണമെന്ന് മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. കേരളത്തിലെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ കുറവ് ഉടൻ പരിഹരിക്കണമെന്നും ആശുപത്രിയിലെ ശസ്ത്രക്രിയ ഉപകരണങ്ങൾ ഉടൻ ലഭ്യമാക്കണമെന്നും മോൻസ് ജോസഫ് എംഎൽഎ അഭിപ്രായപ്പെട്ടു. കോട്ടയം മെഡിക്കൽ കോളേജിൽ തന്നെ 58 ഓളം വിദഗ്ധ ഡോക്ടർമാരുടെ കുറവ് ഉള്ള സാഹചര്യത്തിൽ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ വരുന്ന രോഗികൾക്ക് ചികിത്സ സൗകര്യം ലഭിക്കുന്നില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോട്ടയം ജില്ലയിലെ ഇതര ആശുപത്രികളുടെയും കോട്ടയം മെഡിക്കൽ കോളേജിന്റെയും ഈ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കുവാൻ നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന അവലോകന യോഗത്തിൽ തീരുമാനം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



 ആശുപത്രിയിൽ എത്തുന്ന സാധാരണക്കാരായ രോഗികളുടെ രോഗം നിർണയം നടത്തുന്നതിന് കേടായ ഉപകരണങ്ങൾ മാറ്റി പുതിയ ഉപകരണങ്ങൾ ലഭ്യമാക്കുവാൻ ആവശ്യമായ പണം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടയം മെഡിക്കൽ കോളേജിനോടുള്ള സർക്കാരിന്റെ അവഗണനയ്ക്കും കെടുകാര്യസ്ഥിതിക്കും എതിരെ കേരള കോൺഗ്രസ് കോട്ടയം ജില്ല കമ്മിറ്റി നടത്തിയ ധർണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ ജയ്സൺ ജോസഫ് ഒഴുകയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ ജോയ് എബ്രഹാം എക്സ് എംപി,ഡെപ്യൂട്ടി ചെയർമാൻ അഡ്വ കെ ഫ്രാൻസിസ് ജോർജ് എംപി, വൈസ് ചെയർമാൻ കെ എഫ് വർഗീസ് സീനിയർ ജനറൽ സെക്രട്ടറി മാഞ്ഞൂർ മോഹൻകുമാർ സംസ്ഥാന അഡ്വൈസർ തോമസ് കണ്ണന്തറ ഉന്നത അധികാര സമിതി അംഗങ്ങളായ അഡ്വ. പ്രിൻസ് ലൂക്കോസ്, വി ജെ ലാലി, സന്തോഷ് ആഗസ്റ്റിൻ കാവുകാട്ട്, ബിനു ചെങ്ങളം,ജോർജ് പുളിങ്ങാട്ട്,  സി വി തോമസുകുട്ടി,സ്റ്റീഫൻ പാറാവേലി, അഡ്വ മൈക്കിൾ ജെയിംസ്, പിടി ജോസ് പാരിപ്പള്ളി, ഷൈജി ഓട്ടപ്പള്ളി, ബിനോയ് ഉതുപ്പാൻ, തുടങ്ങിയവർ പ്രസംഗിച്ചു
 ധർണ്ണയ്ക്കുശേഷം' ഇടതു ഭരണത്തിൽ ആരോഗ്യ കേരളം മോർച്ചറിയിൽ  എന്ന് എഴുതിയ ശവമഞ്ചം മെഡിക്കൽ  കോളേജ് ആശുപത്രി കവാടത്തിൽ സ്ഥാപിച്ചു.  

Post a Comment

0 Comments