മീനച്ചില്‍ താലൂക്ക് റബ്ബര്‍ ഡീലേഴ്സ് അസ്സോസിയേഷന്റെ 40-ാമത് വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും ജൂലൈ 20 ന് പാലാ ചെത്തിമറ്റം റോട്ടറി ക്ലബ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 pm ന് നടക്കുന്ന സമ്മേളനത്തില്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് സോജന്‍ തറപ്പേല്‍ അധ്യക്ഷനായിരിക്കും.
IRDF പ്രസിഡന്റ് ജോര്‍ജ് വാലി സമ്മേളനം ഉദ്ഘാടനം ചെയ്യും. ട്രഷറര്‍ ബിജു തോമസ് മുഖ്യ പ്രഭാഷണം നടത്തും. കാഞ്ഞിരപ്പള്ളി താലൂക്ക് പ്രസിഡന്റ് സിനോ തോമസ് ആശംസകള്‍ അര്‍പ്പിക്കും. SSLC പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കും. എം.ഒ ദേവസ്യാ മറ്റത്തിലിന്റെ സ്മരണാര്‍ത്ഥം ദേവസ്യാച്ചന്‍ മറ്റത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും. റബ്ബര്‍ വ്യാപാരികളുടെ ഉന്നമ നത്തിനായി മീനച്ചില്‍ താലൂക്ക് റബ്ബര്‍ ഡീലേഴ്സ് അസോസിയേഷന്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ളതായും സംഘടനയ്ക്ക് ആസ്ഥാന മന്ദിരം ഉണ്ടാക്കുവാന്‍ കഴിഞ്ഞതായും ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡന്റ് സോജന്‍ തറപ്പേല്‍, സെക്രട്ടറി സുരിന്‍ പൂവത്തുങ്കല്‍, ട്രഷറര്‍ ജോസുകുട്ടി പൂവേലില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍പങ്കെടുത്തു.





0 Comments