പാലാ സെന്റ് മേരീസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളും പാലാ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റും അഡാര്‍ട്ട് ക്ലബ്ബും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.
അഡാര്‍ട്ട് ക്ലബ്ബ് കോ-ഓര്‍ഡിനേറ്ററും അദ്ധ്യാപികയുമായ അര്‍ച്ചന ജോസിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ എഴുതി തയ്യാറാക്കിയ കയ്യെഴുത്ത് മാസിക 'ഉണര്‍വ്വ് 2025ന്റെ പ്രകാശനം'എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുജാത സി.വി. പാലാ അഡാര്‍ട്ട് കേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ ജോയി കെ മാത്യുവിന് നല്‍കി പ്രകാശനം ചെയ്തു. കുട്ടികള്‍ നിര്‍മ്മിച്ച പേപ്പര്‍ പേനകളും കൈമാറി. ലഹരിക്കെതിരെ എന്റെ കൈയ്യൊപ്പ് എന്ന Signature Wall ഉം കുട്ടികള്‍ ലഹരിക്കെതിരെ അവതരിപ്പിച്ച Flash Mob ഉം ചടങ്ങിനെ വ്യത്യസ്തമാക്കി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി. ലിസ്യു കെ ജോസ്, അര്‍ച്ചന ജോസ്,സി. അനില, മിനിമോള്‍ മാത്യു, ജോസഫ് വിശാഖ്, സി.റെജി ആന്റണി അഞ്ചു എസ് നായര്‍,സി. റോസ് ലിറ്റ് എന്നിവര്‍ നേതൃത്വം നല്‍കി. അഡാര്‍ട്ട് കേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ ജോയി കെ മാത്യു കുട്ടികള്‍ക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു.
0 Comments